< Back
India
ധർമ്മസ്ഥല സൗജന്യ കൊലക്കേസ്; ഉദയ് ജെയിൻ എസ്ഐടിക്ക് മുമ്പാകെ ഹാജരായി
India

ധർമ്മസ്ഥല സൗജന്യ കൊലക്കേസ്; ഉദയ് ജെയിൻ എസ്ഐടിക്ക് മുമ്പാകെ ഹാജരായി

Web Desk
|
3 Sept 2025 9:52 PM IST

എസ്‌ഐടി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യം ചെയ്യലിനായാണ് എസ്‌ഐടി ഓഫീസിൽ എത്തിയതെന്ന് ജെയിൻ പറഞ്ഞു

മംഗളൂരു: ധർമ്മസ്ഥലയിൽ 2012ൽ പിയുസി വിദ്യാർഥിനി സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്ന ഉദയ് ജെയിൻ എസ്ഐടിക്ക് മുമ്പാകെ ഹാജരായി.

എസ്‌ഐടി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി താൻ എസ്‌ഐടി ഓഫീസിൽ എത്തിയതെന്ന് ജെയിൻ പറഞ്ഞു. ധീരജ് കെല്ല, മല്ലിക് ജെയിൻ എന്നിവരോടും ബെൽത്തങ്ങാടിയിൽ ചോദ്യം ചെയ്യലിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Similar Posts