< Back
India
ധർമസ്ഥല അക്രമം: ആറ് പേർ അറസ്റ്റിൽ
India

ധർമസ്ഥല അക്രമം: ആറ് പേർ അറസ്റ്റിൽ

Web Desk
|
10 Aug 2025 9:51 PM IST

യൂട്യൂബർമാരെയും മാധ്യമപ്രവർത്തകരേരും ആക്രമിച്ച കേസിലാണ് അറസ്റ്റ്

മംഗളൂരു:ധർമസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബർമാരെയും മാധ്യമപ്രവർത്തകരേരും ആക്രമിച്ച കേസിൽ ആറ് പേർ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസുണ്ട്.

ധർമസ്ഥല സ്വദേശികളായ പത്മപ്രസാദ് (32), സുഹാസ് (22), ഉജിരെ സ്വദേശി ഖലന്ദർ പുറ്റുമോനു (42), കലെഞ്ഞ സ്വദേശി ചേതൻ (21), ധർമസ്ഥല സ്വദേശി ശശിധർ (30), കൽമാങ്ക സ്വദേശി ഗുരുപ്രസാദ് (19) എന്നിവരാണ് അറസ്റ്റിലായത്.

മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതിനെത്തുടർന്ന് അവർക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ആറ് പ്രതികളോടും തിങ്കളാഴ്ച ബെൽത്തങ്ങാടി കോടതിയിൽ ഹാജരാകാൻ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.


Related Tags :
Similar Posts