< Back
India
എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ നെഞ്ചിലാണ് ​ധീരജിനും കുത്തേറ്റത്; വിപി സാനു
India

'എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ നെഞ്ചിലാണ് ​ധീരജിനും കുത്തേറ്റത്'; വിപി സാനു

Web Desk
|
12 Jan 2022 4:34 PM IST

എസ്ഡിപിഐയും ജമാഅത് ഇസ്ലാമിയുമാണ് കുറെ കാലമായി കോൺഗ്രസ്സിന്റെ നയം തീരുമാനിക്കുന്നത്. കേവലം രാഷ്ട്രീയമായ ബന്ധത്തിനപ്പുറം കോൺഗ്രസ് ക്രിമിനലുകൾക്ക് പരിശീലനവും ഇവർ നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വിപി സാനു പറഞ്ഞു.

എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ നെഞ്ചിൽ ആണ് ധീരജിനും കുത്തേറ്റതെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു പറഞ്ഞു. എസ്ഡിപിഐയും ജമാഅത് ഇസ്ലാമിയുമാണ് കുറെ കാലമായി കോൺഗ്രസ്സിന്റെ നയം തീരുമാനിക്കുന്നത്. കേവലം രാഷ്ട്രീയമായ ബന്ധത്തിനപ്പുറം കോൺഗ്രസ് ക്രിമിനലുകൾക്ക് പരിശീലനവും ഇവർ നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വിപി സാനു പറഞ്ഞു.

വലതുപക്ഷം പ്രതിസ്ഥാനത്ത് വരുമ്പോൾ മാധ്യമങ്ങൾ വെള്ളപൂശുന്നു. കോണ്ഗ്രസിന് എന്ത് തോന്നിവാസവും നടത്താൻ മാധ്യമങ്ങളും സർട്ടിഫിക്ക് നൽകുന്നു. ആക്രമികളെ ഒറ്റപ്പെടുത്താൻ മാധ്യങ്ങൾ തയ്യാറാവണമെന്നും വിപി സാനു പറഞ്ഞു.

ജനുവരി 14 ന് ഏരിയ കേന്ദ്രങ്ങളിലും ജനുവരി 19 ന് ജില്ലാ കേന്ദ്രങ്ങളിലും പ്രതിരോധ സദസ്സ് സംഘടിപ്പിക്കും. പൊലീസിന്റെ ഭാഗത്ത് നിന്നു വീഴ്ചയെന്ന പരാതിയിൽ പൊലീസ് ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നു സാനു കൂട്ടിച്ചേർത്തു.

Similar Posts