< Back
India
Digvijaya singh about mediaone verdict
India

മീഡിയവൺ വിധി പ്രതീക്ഷയുടെ വെളിച്ചമെന്ന് ദിഗ്‌വിജയ് സിങ്; മാധ്യമ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമെന്ന് എൻ.റാം

Web Desk
|
2 May 2023 2:40 PM IST

ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം അടിവരയിരുന്നതായിരുന്നു മീഡിയവൺ ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടി

ഡൽഹി: മീഡിയവൺ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ ദിഗ്‍വിജയ് സിങ്. മാധ്യമ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് വിധിയെന്നു മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം പറഞ്ഞു. മീഡിയവൺ ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയിരുന്നു ഇരുവരും. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ അടിവരയിരുന്നതായിരുന്നു മീഡിയവൺ ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടി. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് വ്യാപകമായെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ അവകാശത്തെ സംരക്ഷിക്കുന്ന ചരിത്രവിധിയെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം പറഞ്ഞു. മാധ്യമ വിലക്കിനോട്‌ മീഡിയവൺ പൊരുതി നിന്ന അനുഭവങ്ങൾ ചടങ്ങിൽ അധ്യക്ഷനായ എഡിറ്റർ പ്രമോദ് രാമൻ പങ്കുവെച്ചു. സർക്കാരിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി പറഞ്ഞു

മീഡിയവണ്‍ മാനേജിങ് ഡയറക്ടർ പ്രൊഫ. യാസിൻ അഷ്‌റഫ്, ഡൽഹി മുൻ മന്ത്രി രാജേന്ദ്ര പാൽ ഗൗതം, അഡ്വ.കാളീശ്വരം രാജ്, അഡ്വ.ഹാരിസ് ബീരാൻ, ടെലഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ, ഇന്ത്യൻ ജേര്‍ണലിസ്റ്റ് യൂണിയൻ യൂണിയൻ സെക്രട്ടറി സബിന ഇന്ദ്രജിത്, ഭാരതീയ സർവ ധം സൻസദ് പ്രതിനിധി ഗോസ്വാമി സുശീൽ, ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി, വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ.എസ്.ക്യു.ആര്‍ ഇല്യാസ്, ഫാ.ഡോ.തോമസ്, പരംജിത്ത് സിങ് ഛന്ദോക് തുടങ്ങിയവർ സംസാരിച്ചു.



Similar Posts