< Back
India
4 persons stabbed kolanchery
India

പ്രസാദം കഴിച്ചെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കെട്ടിയിട്ട് മർദിച്ചു കൊന്നു

Web Desk
|
27 Sept 2023 1:36 PM IST

ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

ന്യൂഡൽഹി:ഡൽഹിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചു കൊന്നു. നന്ദ്‌നാഗിരിയിലാണ് ഇസാർ അഹമ്മദ് എന്ന യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് ഇസാർ മുഹമ്മദ്. ഇയാളെ കള്ളനെന്ന് ആരോപിച്ചാണ് ജനക്കൂട്ടം മർദിച്ചത്.

ക്ഷേത്രത്തിലെ പ്രസാദം കഴിച്ചെന്നാരോപിച്ചാണ് ആൾക്കൂട്ടം മർദിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts