< Back
India

India
ആര്യൻ ഖാനുമായി ലഹരി ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തൽ; അനന്യ പാണ്ഡയെ എൻസിബി ഇന്നും ചോദ്യം ചെയ്യും
|22 Oct 2021 6:33 AM IST
അനന്യ പാണ്ഡെയുടെ ഫോണും ലാപ്ടോപും എൻസിബി പിടിച്ചെടുത്തിട്ടുണ്ട്
മുംബൈ ലഹരി കേസിൽ ബോളീവുഡ് താരം അനന്യ പാണ്ഡയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. മുംബൈയിലെ എൻസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്ന് മണിക്കാണ് ചോദ്യം ചെയ്യൽ. അനന്യ പാണ്ഡെയുടെ ഫോണും ലാപ്ടോപും എൻസിബി പിടിച്ചെടുത്തിട്ടുണ്ട്.
ആര്യൻ ഖാനും അനന്യയും തമ്മിൽ ലഹരി ഇടപാടുകൾ ഉണ്ടെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ആര്യൻ ഖാൻ്റെ ഫോണിൽ നിന്നുള്ള വാട്സപ് സന്ദേശം പരിശോധിച്ചത് വഴിയാണ് അന്വേഷണം അനന്യയിലേക്കെത്തിയത്. ഇന്നലെ രണ്ട് മണിക്കൂറാണ് അനന്യയെ എൻസിബി ചോദ്യം ചെയ്തത്.
കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പ്രതികൾ ഈ മാസം 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ആര്യൻ്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ബോംബെ ഹൈക്കോടതി പരിഗണിക്കുന്നത്.