< Back
India
അയോഗ്യനാക്കപ്പെട്ട എം.പി; ട്വിറ്റർ ബയോ തിരുത്തി രാഹുൽ ഗാന്ധി
India

'അയോഗ്യനാക്കപ്പെട്ട എം.പി'; ട്വിറ്റർ ബയോ തിരുത്തി രാഹുൽ ഗാന്ധി

Web Desk
|
26 March 2023 11:44 AM IST

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.

ന്യൂഡൽഹി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റർ ബയോ തിരുത്തി രാഹുൽ ഗാന്ധി. ഔദ്യോഗിക ട്വിറ്റർ എക്കൗണ്ടിൽ പേരിന് താഴെ മെമ്പർ ഓഫ് പാർലമെന്റ് എന്നത് മാറ്റി 'ഡിസ്‌ക്വാളിഫൈഡ് എം.പി' എന്നാണ് ചേർത്തിരിക്കുന്നത്.



മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന് പേര് വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം.

തനിക്കെതിരെ എന്ത് നടപടി വന്നാലും നിലപാടിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താൻ ചോദിച്ചത്. അദാനിയുടെ ഷേൽ കമ്പനിയിൽ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാക്കണം. ഒരിക്കലും ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ല. മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Related Tags :
Similar Posts