< Back
India
DMK will protect Tamil Nadu from fascist forces says Udhayanidhi Stalin
India

ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഡിഎംകെ തമിഴ്‌നാടിനെ സംരക്ഷിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ

Web Desk
|
19 Dec 2025 11:43 AM IST

ന്യൂനപക്ഷങ്ങളും ഡിഎംകെ സർക്കാരും തമ്മിലുള്ള ബന്ധം പെട്ടെന്നുണ്ടായതല്ലെന്നും അത് പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഡിഎംകെ തമിഴ്നാടിനെ സംരക്ഷിക്കുമെന്നും സംസ്ഥാനത്തിന്റെ മതേതരത്വവും തനിമയും സംരക്ഷിക്കുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.

അത്തരം ശക്തികൾ നടത്തുന്ന അതിക്രമങ്ങൾ അടിച്ചമർത്തി തമിഴ്‌നാടിന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഡിഎംകെയും സർക്കാരും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളും ഡിഎംകെ സർക്കാരും തമ്മിലുള്ള ബന്ധം പെട്ടെന്നുണ്ടായതല്ലെന്നും അത് പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയതാണെന്നും ഈ പ്രത്യയശാസ്ത്ര ബന്ധം ആർക്കും തകർക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് പ്രതിപക്ഷ കക്ഷികളെന്ന് ഞായറാഴ്ച നടന്ന ഡിഎംകെ റാലിയിൽ ഉദയനിധി ആരോപിച്ചിരുന്നു.

ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്ന തമിഴ്നാട്ടിൽ പ്രതിപക്ഷം അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു. അത്തരം ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts