< Back
India
പഞ്ചാബിനെ ശല്യം ചെയ്യാതെ സമരം ഡല്‍ഹിയിലേക്ക് മാറ്റണം; കര്‍ഷകരോട് അമരീന്ദര്‍ സിങ്
India

'പഞ്ചാബിനെ ശല്യം ചെയ്യാതെ സമരം ഡല്‍ഹിയിലേക്ക് മാറ്റണം'; കര്‍ഷകരോട് അമരീന്ദര്‍ സിങ്

Web Desk
|
13 Sept 2021 8:56 PM IST

കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിനിടയാക്കിയത്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതില്‍ ആശങ്കയറിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിനിടയാക്കിയത്. കര്‍ഷക സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് അമരീന്ദര്‍ സിങ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്നവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് സമരം നടത്തണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

'കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തലാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്രതിഷേധം ഡല്‍ഹിയിലേക്ക് മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്'- അമരീന്ദര്‍ സിങ് പറഞ്ഞു. ഇന്ന് 113 കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഇതു ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നുണ്ട്. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കാര്‍ഷിക നിയമത്തില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദലിനെ അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം കാര്‍ഷിക നിയമങ്ങളെ അംഗീകരിക്കുകയും പിന്നീട് കര്‍ഷക സമരം ശക്തമായതോടെ പ്രകാശ് സിങ് ബാദല്‍ യു-ടേണ്‍ അടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Similar Posts