< Back
India

India
പട്ടാപ്പകൽ വനിതാ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി ഓടിരക്ഷപെട്ടു
|1 Oct 2023 9:59 AM IST
ഒന്നിലധികം തവണയാണ് പ്രതി ഡോക്ടറെ കുത്തിയത്.
ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ വനിതാ ഡോക്ടറെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിലാണ് സംഭവം. പ്രദേശത്ത് ക്ലിനിക്ക് നടത്തുന്ന സംഗയ് ബൂട്ടിയ (40)യ്ക്ക് ആണ് കുത്തേറ്റത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് കത്തിയുമായെത്തിയ പ്രതി ക്ലിനിക്കിന്റെ ഗോവണിപ്പടിയിൽ വച്ച് ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണർ വിചിത്ര വീർ പറഞ്ഞു.
തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഒന്നിലധികം തവണയാണ് പ്രതി ഡോക്ടറെ കുത്തിയത്. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.