< Back
India
വിവാഹദിവസം മുങ്ങി; വനിതാ ഡോക്ടർ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
India

വിവാഹദിവസം മുങ്ങി; വനിതാ ഡോക്ടർ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

Web Desk
|
2 July 2024 11:25 AM IST

വാർഡ് കൗൺസിലറാണ് പരിക്കേറ്റ യുവാവ്

പട്ന: വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വനിതാ ഡോക്ടർ അറസ്റ്റിൽ.ബിഹാറിലെ സരൺ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് 25 കാരിയായ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ യുവാവ് പട്‌ന മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബിഹാറിലെ മഥൗര ബ്ലോക്കിലെ വാർഡ് കൗൺസിലറാണ് പരിക്കേറ്റ യുവാവ്.

കഴിഞ്ഞ അഞ്ച് വർഷമായി യുവാവുമായി ബന്ധമുണ്ടെന്നും എന്നാൽ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പ്രതിയായ വനിതാ ഡോക്ടർ പൊലീസിനോട് പറഞ്ഞു. തുടർന്ന് രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് യുവാവ് സമ്മതിച്ചു. ഇതനുസരിച്ച് വിവാഹത്തിനായി ഡോക്ടർ കോടതിയിലെത്തിയെങ്കിലും യുവാവ് എത്തിയില്ല.വിവാഹം മുടങ്ങിയതിന് പിന്നാലെ യുവാവിനെ വനിതാഡോക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈസമയത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കൗൺസിലർ കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.ഹാജിപ്പൂരിൽ സ്വദേശിയായ പ്രതിയായ വനിതാ ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. മഥൗരയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്. ഇരുവരും അവിവാഹിതരാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts