< Back
India
പിഞ്ചുകുഞ്ഞിന്‍റെ തലയുമായി നായ റോഡില്‍; അന്വേഷണം തുടങ്ങി
India

പിഞ്ചുകുഞ്ഞിന്‍റെ തലയുമായി നായ റോഡില്‍; അന്വേഷണം തുടങ്ങി

Web Desk
|
8 Sept 2021 10:12 PM IST

ബിബികുളത്തുള്ള ഇന്‍കം ടാക്സ് ഓഫീസിന്‍റെ സമീപത്താണ് കുഞ്ഞിന്‍റെ തലയുമായി ഓടുന്ന നായയെ കണ്ടത്

പിഞ്ചുകുഞ്ഞിന്‍റെ തലയും കടിച്ചെടുത്ത് നടുറോഡിലൂടെ ഓടി നായ ഭീതി പടര്‍ത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം ബിബികുളത്താണ് സംഭവം.

ഇന്ന് ഉച്ചയോടെ ബിബികുളത്തുള്ള ഇന്‍കം ടാക്സ് ഓഫീസിന്‍റെ സമീപത്താണ് കുഞ്ഞിന്‍റെ തലയുമായി ഓടുന്ന നായയെ കണ്ടത്. ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടവര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, നായയെ ഓടിച്ച്‌ കുഞ്ഞിന്‍റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗവണ്‍മെന്റ് രാജാജി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരിക്കാം. കുഞ്ഞിന്‍റെ തല ചെളിപുരണ്ട നിലയിലായിരുന്നു. കുഞ്ഞ് ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മധുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Related Tags :
Similar Posts