< Back
India
ഓഫീസ് സിസ്റ്റത്തില്‍ വാട്‌സ്ആപ് വെബ് ഉപയോഗിക്കാന്‍ പാടില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍
India

'ഓഫീസ് സിസ്റ്റത്തില്‍ വാട്‌സ്ആപ് വെബ് ഉപയോഗിക്കാന്‍ പാടില്ല'; മുന്നറിയിപ്പുമായി സര്‍ക്കാര്‍

Web Desk
|
13 Aug 2025 1:41 PM IST

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഓഫീസ് ലാപ്‌ടോപ്പുകളിലും കമ്പ്യുട്ടറുകളിലും വാട്‌സ്ആപ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനിമുതല്‍ ഒന്ന് സൂക്ഷിച്ചോളൂ...

ഓഫീസ് ലാപ്‌ടോപ്പുകളിലും കമ്പ്യുട്ടറുകളിലും വാട്‌സ്ആപ് വെബ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ വാട്‌സ് ആപ് വെബ് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെങ്കിലും ഇതിലൂടെ നമ്മുടെ സ്വകാര്യ ചാറ്റുകളും ഫയലുകളും സ്ഥാപനം ആക്‌സസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും ഐടി ടീമുകള്‍ക്കും ജീവനക്കാരുടെ പ്രൈവറ്റ് ഫയലുകളിലേക്കും വ്യക്തികത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.

സ്‌ക്രീന്‍ മോണിറ്ററിങ് സോഫ്റ്റ് വെയര്‍, മാല്‍വെയര്‍, ബ്രൗസര്‍ ഹൈജാക്ക്‌സ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ജോലിസ്ഥലങ്ങളില്‍ സൈബര്‍ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വാട്‌സ് ആപ് വെബ് മാത്രം അല്ല ഓഫീസ് വൈ ഫൈക്ക് ആക്‌സസ് കൊടുക്കുന്നതിലൂടെ ജീവനക്കാരുടെ ഫോണിലേക്ക് സ്ഥാപനങ്ങള്‍ക്ക് ഒരു പരിധിവരെ ആക്‌സസ് ലഭിക്കുന്നുണ്ടെന്നും നിര്‍ദേശം.

വാട്‌സ് ആപ് വെബ് ഓഫീസ് ലാപ്‌ടോപ്പിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്നവര്‍ പോവുന്നതിന് മുമ്പ് ഇത് ലോഗ് ഔട്ട് ചെയ്യണം.പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും ലിങ്കുകള്‍ ലഭിച്ചാല്‍ ഓപ്പണ്‍ ചെയ്യാന്‍ പാടില്ല. വ്യക്തികത വിവരങ്ങള്‍ ആ സമയങ്ങളില്‍ സിസ്റ്റത്തില്‍ ശേഖരിക്കാന്‍ പാടില്ല എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

Related Tags :
Similar Posts