< Back
India

India
നവരാത്രി ദിനങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി യൂണിയന്‍ ബാങ്ക്; പാലിച്ചില്ലെങ്കില്‍ പിഴ
|9 Oct 2021 12:44 PM IST
ഒക്ടോബർ ഏഴ് മുതല്‍ 15 വരെയാണ് ഡ്രസ് കോഡ്.
നവരാത്രി ദിവസങ്ങളില്‍ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി യൂണിയന്‍ ബാങ്ക് സർക്കുലർ ഇറക്കി. മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, പർപ്പിള്‍, പിങ്ക് കളറുകളിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഒക്ടോബർ ഏഴ് മുതല്‍ 15 വരെയാണ് ഡ്രസ് കോഡ്. ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും.
എല്ലാ ദിവസവും ജീവനക്കാർ ഫോട്ടോ എടുത്ത് അയക്കണമെന്നും യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജർ ജീവനക്കാരെ അറിയിച്ചു. എതിർപ്പുമായി ബാങ്ക് ജീവനക്കാർ രംഗത്തെത്തി.
