< Back
India

India
മൂന്നര വയസ്സുകാരിയെ സ്‌കൂൾ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
|13 Sept 2022 7:16 PM IST
ബസ് ഡ്രൈവറും സംഭവം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
ഭോപ്പാൽ: മൂന്നര വയസ്സുകാരിയായ നഴ്‌സറി വിദ്യാർഥിയെ സ്‌കൂൾ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബസ് ഡ്രൈവറും സംഭവം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രം മാറിയിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ വീട്ടുകാർ കുട്ടിക്ക് കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോൾ ഡ്രൈവറെ കുട്ടി തിരിച്ചറിയുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ബസ് ഡ്രൈവർ മൂന്നു മാസം മുമ്പാണ് സ്‌കൂളിൽ ജോലിക്ക് ചേർന്നത്.