< Back
India
മുംബൈ ലഹരിക്കേസ്; ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും
India

മുംബൈ ലഹരിക്കേസ്; ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും

Web Desk
|
29 Oct 2021 12:20 PM IST

ഇന്ന് വൈകുന്നേരത്തോടെ ആര്യന് പുറത്തിറങ്ങാനാകുമെന്ന് അഭിഭാഷകർ പറഞ്ഞു

മുംബൈ ലഹരിക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും. ഇന്ന് വൈകുന്നേരത്തോടെ ആര്യന് പുറത്തിറങ്ങാനാകുമെന്ന് അഭിഭാഷകർ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായ ആര്യന്‍ ഖാന് ഇന്നലെ ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്‍റിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആര്യൻ ഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

Similar Posts