< Back
India

India
രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി 'ഗണതന്ത്ര മണ്ഡപം'
|25 July 2024 3:10 PM IST
അശോക് ഹാൾ 'അശോക മണ്ഡപം' എന്നും പേരുമാറ്റി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് പുനർനാമകരണം ചെയ്തു. ദർബാർ ഹാൾ 'ഗണതന്ത്ര മണ്ഡപം'എന്നാക്കി മാറ്റി. അശോക് ഹാൾ 'അശോക മണ്ഡപം' എന്നും പേര് മാറ്റി.
ദേശീയ അവാർഡ് വിതരണം പോലുള്ള പ്രധാന ചടങ്ങുകളും ആഘോഷങ്ങളും നടക്കുന്ന സ്ഥലമാണ് ദർബാർ ഹാൾ. രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദർബാർ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി വാർത്താക്കുറിപ്പിൽ പറയുന്നു.