< Back
India
Anandiben Patel

ആനന്ദിബെൻ പട്ടേൽ

India

യുപിയിൽ ഗവർണറുടെ സന്ദർശനത്തിനിടെ മരിച്ച ജീവനക്കാരന് ഡ്യൂട്ടി; ക്ലർക്കിന് സസ്​പെൻഷൻ

Web Desk
|
24 Dec 2023 4:37 PM IST

ലഖ്നൗ: ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ സന്ദർശനത്തിനിടെ, മരണപ്പെട്ട ജീവനക്കാരന് ഡ്യൂട്ടി നൽകിയ ആരോഗ്യ വകുപ്പ് വിഭാഗം ജീവനക്കാരന് സസ്​പെൻഷൻ. ചീഫ് മെഡിക്കൽ ഓഫിസറുടെ ഓഫിസിലെ ക്ലർക്കായ ബ്രിജേഷ് കുമാറിനെയാണ് ശനിയാഴ്ച സി.എം.ഒ ഡോ. വിജയ്പതി ദ്വിവേദി സസ്​പെൻഡ് ചെയ്തത്.

നവംബർ 26നാണ് സംഭവം. ബല്ല്യയിലെ ജനനായക് ച​​​ന്ദ്രശേഖർ യൂനിവേഴ്സിറ്റിയിലെ കോൺവൊക്കേഷൻ ചടങ്ങിന് ഗവർണർ എത്തിയപ്പോഴാണ് മരിച്ച ജീവനക്കാരന് ഡ്യൂട്ടി നൽകിയത്.

ഗവർണറുടെ സന്ദർശന വേളയിൽ മരിച്ച ജീവനക്കാരന് ഡ്യൂട്ടി അനുവദിച്ചതിലൂടെ ബ്രിജേഷ് കുമാർ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് മെഡിക്കൽ ഓഫിസർ ഡോ. ദ്വിവേദി പറഞ്ഞു. ഗവർണറുടെ പരിപാടിക്കിടെ ഭക്ഷണം പരിശോധിക്കാൻ ക്ലർക്ക് ആരെയും നിയമി​ച്ചില്ലെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts