< Back
India
ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2  തീവ്രത രേഖപ്പെടുത്തി
India

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി

Web Desk
|
3 Oct 2023 3:56 PM IST

പ്രഭവ കേന്ദ്രം നേപ്പാള്‍

ന്യൂഡല്‍ഹി: ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്,ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. നേപ്പാളാണ് പ്രഭവ കേന്ദ്രം.

രണ്ട് ഭൂചലനങ്ങളാണ് ഇന്ന് ഡല്‍ഹിയില്‍ ഉണ്ടായത്. ആദ്യ ഭൂചലനം 2.25 നാണ് സംഭവിച്ചത്. ഇത് 4.6 തീവ്രത രേഖപ്പെടുത്തി. 2.51 ന് വീണ്ടും ഭൂചലനമുണ്ടായി. ഈ ഭൂചലനത്തിന് 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ ജനങ്ങൾ വലിയ രീതിയിൽ പരിഭ്രാന്ത്രരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങൾ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Tags :
Similar Posts