< Back
India
അഫ്ഗാനിൽ ഭൂചലനം; ഡൽഹിയിലും ജമ്മുകശ്മീരിലും പ്രകമ്പനം
India

അഫ്ഗാനിൽ ഭൂചലനം; ഡൽഹിയിലും ജമ്മുകശ്മീരിലും പ്രകമ്പനം

Web Desk
|
11 Jan 2024 4:35 PM IST

ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി

ന്യൂഡല്‍ഹി:അഫ്ഗാനിൽ ഭൂചലനമുണ്ടായതിന്റെ തുടർച്ചയിൽ ഡല്‍ഹിയിലടക്കം വിവിധയിടങ്ങളിൽ ​ലഘുഭൂചലനം. ഡൽഹിക്ക് പുറ​മെ ജമ്മുകശ്മീർ,ചണ്ഡീഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ലഘുഭൂചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് റെക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിൽ രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി നിലവിൽ റിപ്പോർട്ടുകളില്ല

കശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭൂചലനമുണ്ടായത്. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. നിലവിൽ കശ്മീരിലും മറ്റിടങ്ങളി​ലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Tags :
Similar Posts