< Back
India
RG Kar hospital,RAID
India

ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിൻ്റെയും കൂട്ടാളികളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Web Desk
|
6 Sept 2024 10:54 AM IST

ബലാത്സംഗത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് ആശുപത്രിയിലെ അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജി​ലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെയും മൂന്ന് കൂട്ടാളികളുടെയും വീടുകളിൽ ഇഡി റെയ്ഡ്. ഒരേസമയമാണ് വീടുകളിൽ റെയ്ഡ് നടത്തിയത്. ബെലിയാഘട്ടയിലെ ഘോഷിൻ്റെ വസതിയിലും ഹൗറയിലെയും സുഭാഷ്ഗ്രാമിലെയും രണ്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

രാവിലെ 6.15 ഓടെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥൻ പിടി​ഐയോട് പറഞ്ഞു. ഇഡിയും സന്ദീപ് ഘോഷിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഇഡി ഫയൽ ചെയ്തിട്ടുണ്ട്.

ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്ഐടി) സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഘോഷ് പ്രിൻസിപ്പലായിരുന്ന കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അക്തർ അലി നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്.

ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് ആശുപത്രിയിലെ അഴിമതിയുമായി ബന്ധമുണ്ടെന്ന് ഡോ.അക്തർ അലി ആരോപിച്ചിരുന്നു.

Similar Posts