< Back
India

India
കള്ളപ്പണ കേസ്; ബിഎസ്‌പി എംപി മുഖ്താർ അൻസാരിയുടെ സ്ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്
|18 Aug 2022 2:34 PM IST
നിലവിൽ ഉത്തർപ്രദേശിലെ ബാന്ദ ജയിലിൽ കഴിയുകയാണ് മുഖ്താർ അൻസാരി
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബഹുജൻ സമാജ് പാർട്ടി എംപി മുഖ്താർ അൻസാരിയുടെ ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിൽ പരിശോധന നടത്തി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉത്തർപ്രദേശിലെ ബാന്ദ ജയിലിൽ കഴിയുകയാണ് മുഖ്താർ അൻസാരി. ആകെ 11 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മുഖ്താറിന്റെ സഹോദരൻ അഫ്സൽ അൻസാരിയുടെ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.