< Back
India
Karnataka Congress MLA Subba Reddy
India

അനധികൃത സ്വത്ത്:കർണാടക കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

Web Desk
|
10 July 2025 11:12 AM IST

റെഡ്ഡിയുടെയും കുടുംബാംഗങ്ങളുടെയും വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് അന്വേഷണം

ബംഗളൂരു: വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഫെമ അന്വേഷണത്തിന്‍റെ ഭാഗമായി കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും(59) മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി.ബാഗേപള്ളി നിയമസഭാംഗത്തിന്‍റേത് ഉൾപ്പെടെ ബെംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളെങ്കിലും വിദേശ വിനിമയ മാനേജ്മെന്‍റ് ആക്ട് (ഫെമ) സെക്ഷൻ 37ന്‍റെ പരിധിയിൽ വരുന്നുണ്ടെന്ന് ഇഡി അധികൃതർ പറഞ്ഞു.

റെഡ്ഡിയുടെയും കുടുംബാംഗങ്ങളുടെയും വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. എംഎൽഎ വിദേശ ബാങ്കുകളിൽ നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന ചില നിക്ഷേപങ്ങൾ, മലേഷ്യ, ഹോങ്കോംഗ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം എന്നിവ ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു.

Similar Posts