< Back
India

India
സിസോദിയക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഇ.ഡി
|23 Aug 2022 9:32 PM IST
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ഇ.ഡി കേസെടുത്തെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ കേസിന്റെ കാര്യം ഇ.ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിഷേധിച്ചതായി എഎൻഐ വ്യക്തമാക്കി. ഇഡി അഡീഷനൽ ഡയറക്ടർ സോണിയ നരാങ് സ്ഥിരീകരിച്ചതു പ്രകാരമായിരുന്നു മുൻ റിപ്പോർട്ടെന്നും എഎൻഐ പറഞ്ഞു.
കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. കഴിഞ്ഞ ദിവസം സി.ബി.ഐ മനീഷ് സിസോദിയക്കെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 19ന് അദ്ദേഹത്തിന്റെ വസതിയിലും മറ്റിടങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.