< Back
India
Eight arrested in alleged Delhi terror conspiracy
India

ഭീകരബന്ധം സംശയിച്ച്‌ തമിഴ്‌നാട്ടിലും ബംഗാളിലുമായി എട്ട് പേര്‍ അറസ്റ്റില്‍

ശരത് ലാൽ തയ്യിൽ
|
22 Feb 2026 11:28 AM IST

പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായും ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഭീകരബന്ധം സംശയിച്ച്‌ ഡല്‍ഹി പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി എട്ട് പേരെ അറസ്റ്റ് ചെയ്തു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായും ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇവരെ പൊലീസ് ചോദ്യംചെയ്യുകയാണ്.

ആറ് പേരെ തമിഴ്‌നാട് തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ചിലര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ കഴിയുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റുകളെ കുറിച്ചുള്ള അന്വേഷണമാണ് പിടിയിലായവരിലേക്ക് എത്തിയതെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ പറയുന്നു. ഇവരുടെ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാന മത, പൈതൃക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലുള്‍പ്പടെ നിരവധി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

Similar Posts