< Back
India

Madhyapradesh Accident
India
ബസ് കൊക്കയിലേക്ക് മറിഞ്ഞു; മധ്യപ്രദേശിൽ എട്ട് മലയാളി വിദ്യാർഥികൾക്ക് പരിക്ക്
|18 Feb 2023 11:13 PM IST
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശിൽ എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്
ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വിദ്യാർഥികൾക്ക് പരിക്ക്. തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശിൽ എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. വിദ്യാർഥിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
അവസാന വർഷ ജിയോളജി ബിരുദ വിദ്യാർഥികളാണ് പഠന യാത്രയ്ക്ക് പോയത്. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് ബസുകളിലാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ ഒരു ബസാണ് താഴ്ചയിലേയ്ക്ക് മറിഞ്ഞത്.
Eight Malayalee students injured in bus accident in Madhya Pradesh