< Back
India

India
ജാതി വിവേചനം; ഒഡീഷയിൽ ദലിത് ഗ്രാമത്തിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും നിർത്തിവച്ചതായി പരാതി
|19 Feb 2026 10:28 AM IST
ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാന്തബഞ്ചി തഹസിൽദാർ ബിസ്നാഥ് ഖൽഖോ പറഞ്ഞു
ബൊലാംഗീർ: ഒഡീഷയിലെ ബലംഗീറിൽ ദലിത് ഗ്രാമത്തിലേക്കുള്ള വൈദ്യുതിയും ജലവിതരണവും തടസ്സപെടുത്തിയതായി ആരോപണം.
പൈപ്പുകൾ വഴിയുള്ള ജലവിതരണം നിർത്തിവച്ചതായും തെരുവ് വിളക്കുകൾ അണച്ചതായും ഗ്രാമവാസികൾ അവകാശപ്പെട്ടു. മറ്റുള്ളവർക്ക് വൈദ്യുതിയും വെള്ളവും ലഭ്യമാണെന്നും തങ്ങൾക്ക് അത് നിഷേധിക്കുകയാണെന്നുമാണ് ഇവരുടെ പരാതി. അന്തസോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുതായും അവർ പറഞ്ഞു.
"ഞങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല, വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടിലാണ്. വെള്ളം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഇതുവരെ അത് നടന്നിട്ടില്ല" ഒരു സ്ത്രീ എൻഡിടിവിയോട് പറഞ്ഞു.
ഗ്രാമം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാന്തബഞ്ചി തഹസിൽദാർ ബിസ്നാഥ് ഖൽഖോ പറഞ്ഞു