< Back
India
സിഇഒയുടെ മീറ്റിം​ഗിൽ ഫേസ് മാസ്‌കും തലയിൽ തോർത്തുമായി ജീവനക്കാരി; വൈറലായി ജെൻ-സി ജീവനക്കാരിയുടെ വീഡിയോ
India

സിഇഒയുടെ മീറ്റിം​ഗിൽ ഫേസ് മാസ്‌കും തലയിൽ തോർത്തുമായി ജീവനക്കാരി; വൈറലായി 'ജെൻ-സി' ജീവനക്കാരിയുടെ വീഡിയോ

ശരത് ഓങ്ങല്ലൂർ
|
19 March 2026 4:42 PM IST

സിഇഒയുടെ പ്രതികരണം വളരെ കൂളായിരുന്നു. ഏത് തരം മാസ്‌ക് ആണ് ഉപയോഗിക്കുന്നത് എന്നാണ് വർത്തികയോടെ സിഇഒ ചോദിച്ചത്

മുംബൈ: കോർപ്പറേറ്റ് ലോകത്തെ കർക്കശമായ നിയമങ്ങളെയും അലിഖിത മര്യാദകളെയും പൊളിച്ചെഴുതുകയാണ് ജെൻ സി തലമുറ. മീറ്റിംഗുകളിൽ പാലിക്കേണ്ട സങ്കൽപ്പങ്ങൾ പോലും തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കമ്പനി സിഇഒ പങ്കെടുക്കുന്ന വെർച്വൽ മീറ്റിംഗിൽ ഫേസ് മാസ്‌കും തലയിൽ തോർത്തും കെട്ടി പ്രത്യക്ഷപ്പെട്ട 21 വയസ്സുകാരിയായ ജീവനക്കാരിയാണ് വിഡിയോയിലെ താരം.

ഒരു പ്രമുഖ സ്ഥാപനത്തിലെ സീനിയർ ബിസിനസ് ഡെവലപ്‌മെന്റ് റെപ്രസന്റേറ്റീവായ വർത്തിക ബിഷ്ത് ആണ് ഈ വിചിത്രമായ ഗെറ്റപ്പിൽ മീറ്റിംഗിനെത്തിയത്. വെർച്വൽ മീറ്റിംഗിൽ വീഡിയോ ഓൺ ചെയ്തപ്പോൾ വർത്തികയുടെ മുഖത്ത് മാസ്‌കും തലയിൽ തോർത്തും ഉണ്ടായിരുന്നു. കൈയ്യിൽ ഒരു പാത്രവുമുണ്ടായിരുന്നു. കണ്ടവരെല്ലാം ഒന്ന് ഞെട്ടിയെങ്കിലും സിഇഒയുടെ പ്രതികരണം വളരെ വ്യത്യസ്തമായിരുന്നു. വർത്തികക്ക് പറയാനുള്ളത് കഴിഞ്ഞതിന് പിന്നാലെ ഏത് തരം മാസ്‌ക് ആണ് ഉപയോഗിക്കുന്നത് എന്നാണ് സിഇഒ ചോദിച്ചത്. ഇത് കേട്ടതോടെ മീറ്റിം​ഗിൽ ഉണ്ടായിരുന്ന മറ്റുള്ളവരും കൂളായി ചിരി തുടങ്ങി. പലരും ചിരി നിയന്ത്രിക്കാൻ പ്രയാസപ്പെട്ട് തങ്ങളുടെ ക്യാമറകൾ ഓഫ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

മീറ്റിംഗിനിടെ ബോസിനെ ഒന്ന് പറ്റിക്കാൻ നോക്കിയതാണ്, പക്ഷേ ഞങ്ങൾ ആസ്വദിച്ചതിനേക്കാൾ കൂടുതൽ അദ്ദേഹം ഇത് ആസ്വദിച്ചു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗവും കമ്പനി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇതൊരു പ്രാങ്ക് ആണെങ്കിലും അല്ലെങ്കിലും ഇത്രയും കൂളായ ഒരു ബോസിനെ ലഭിക്കാൻ ഭാഗ്യം വേണമെന്നാണ് ഭൂരിഭാ​ഗവും കമന്റിൽ പറഞ്ഞിരിക്കുന്നത്.

View this post on Instagram

A post shared by RemoteStar Ltd. (@remotestar_io)

Similar Posts