< Back
India

India
ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ടുപേരെ സൈന്യം വധിച്ചു
|15 Sept 2022 8:25 AM IST
പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്
ശ്രീനഗർ: ശ്രീനഗറിലെ നൗഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. അഗുഹ് ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സൈന്യം അറിയിച്ചു. കശ്മീർ പൊലീസ് നൽകിയ വിവരമനുസരിച്ച് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്.
ഇവരിൽ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും സൈന്യം കണ്ടെടുത്തു. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.