< Back
India

India
ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
|9 Aug 2025 10:22 AM IST
പ്രീത്പാൽ സിങ്, ശിപായി ഹർമീന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷ സേനാംഗങ്ങൾക്ക് വീരമൃത്യു. പ്രീത്പാൽ സിങ് , ശിപായി ഹർമീന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഖൽ മേഖലയിൽ ഒമ്പത് ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്.
കഴിഞ്ഞ ഒമ്പത് ദിവസമായി ജമ്മുകശ്മീരിലെ അഖൽ മേഖലയിൽ തുടരുന്ന ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുകതമായാണ് ഈ ഓപറേഷന് നേതൃത്വം കൊടുക്കുന്നത്. ഓപ്പറേഷന്റെ ഭാഗമായി മൂന്ന് ഭീകരരെ വധിക്കാൻ സൈന്യത്തിന് സാധിച്ചു.