< Back
India
ഈറോഡ് എം.പി ആത്മഹത്യക്ക് ശ്രമിച്ചു; കീടനാശിനി കഴിച്ചതായി കുടുംബം
India

ഈറോഡ് എം.പി ആത്മഹത്യക്ക് ശ്രമിച്ചു; കീടനാശിനി കഴിച്ചതായി കുടുംബം

Web Desk
|
24 March 2024 7:48 PM IST

സിറ്റിങ് എംപിയായ ഗണേഷമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് ഡിഎംകെ എം.പി ഗണേഷമൂര്‍ത്തിയെ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ ഗണേഷമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പരിശോധനകള്‍ക്ക് ശേഷം 76 കാരനായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം

ആത്മഹത്യചെയ്യുന്നതിനായി കുടിവെള്ളത്തില്‍ കീടനാശിനി ഉപയോഗിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ പത്തരയോടെ അവശനായ അദ്ദേഹത്തെ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷം കഴിച്ചതായി അദ്ദേഹം തന്നെ അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാകാം ആത്മഹത്യാ നീക്കമെന്നും പറയപ്പെടുന്നുണ്ട്. 2019ല്‍ ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

Similar Posts