< Back
India

India
ഈറോഡ് എം.പി എ. ഗണേശമൂർത്തി അന്തരിച്ചു
|28 March 2024 7:35 AM IST
ഗണേശമൂർത്തിയെ തഴഞ്ഞ് വൈകോയുടെ മകനെ സ്ഥാനാർഥിയായി എം.ഡി.എം.കെ പ്രഖ്യാപിച്ചിരുന്നു
കോയമ്പത്തൂർ: എം.ഡി.എം.കെ നേതാവും ഈറോഡ് എം.പിയുമായ എ. ഗണേശമൂർത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗണേശമൂർത്തിയെ തഴഞ്ഞ് വൈകോയുടെ മകനെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കീടനാശിനി കഴിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് തവണ എം.പിയായും ഒരു തവണ എം.എൽ.എയായും തെരഞ്ഞെടുത്തിട്ടുണ്ട്.