< Back
India
EVM verification plea to be heard by Supreme Court bench headed by Justice Dipankar Datta, EVM case,
India

ഇവിഎമ്മിൽ വാദം കേൾക്കാന്‍ സുപ്രിംകോടതി; കോണ്‍ഗ്രസ് ഹരജി അടുത്ത മാസം പരിഗണിക്കും

Web Desk
|
20 Dec 2024 6:39 PM IST

ഹരജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കാൻ സുപ്രിംകോടതി. ഇവിഎം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന ഹരജിയിൽ അടുത്ത മാസം വാദം കേൾക്കും. ഹരിയാനയിലെ കോൺഗ്രസ് നേതാക്കളുടെ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ജനുവരി 20ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. ഹരജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഹരിയാന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കരൺ സിങ് ദലാൽ, ഇത്തവണ ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ലഖൻ കുമാർ സിംഗ്ല അടക്കമുള്ളവരാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. ഇവിഎമ്മിനകത്തുള്ള കൺട്രോൾ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വിവിപാറ്റ്, സിംബൽ ലോഡിങ് യൂനിറ്റ് എന്നിവ പരിശോധിക്കാൻ നയം രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചായിരുന്നു. ഇതു പരിഗണിച്ചാണു പുതിയ ഹരജിയും അദ്ദേഹത്തിന്റെ ബെഞ്ചിനു വിട്ടത്.

നേരത്തെ തെരഞ്ഞെടുപ്പിൽ ഇവിഎം മാറ്റി പകരം പേപ്പർ ബാലറ്റ് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു.

Summary: EVM verification plea to be heard by Supreme Court bench headed by Justice Dipankar Datta

Related Tags :
Similar Posts