< Back
India
16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസറുകൊണ്ട് ഇടിച്ചുനിരത്തി
India

16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസറുകൊണ്ട് ഇടിച്ചുനിരത്തി

Web Desk
|
19 Sept 2022 11:46 AM IST

പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്

രേവ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പ്രാദേശിക അധികാരികൾ. പ്രതികളുടെ വീടുകൾ ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തി. അറസ്റ്റിലായ ആറു പ്രതികളിൽ മൂന്നുപേരുടെ വീടുകളാണ് തകര്‍ത്തത്.

ഇന്ന് രാവിലെയാണ് ലോക്കൽ പൊലീസും ജില്ലാ ഭരണകൂടവും ബുൾഡോസർ കൊണ്ട് പ്രതികളുടെ വീട്ടിലെത്തിയത്.മറ്റ് മൂന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.അതിനുശേഷം അവരുടെ വീടുകളിലും നടപടിയെടുക്കും, ''എഎസ്പി അനിൽ സോങ്കർ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് രേവ ജില്ലയിലെ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതിശ്രുതവരന്റെ മുന്നിൽവെച്ച് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേർ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. മാനഹാനി ഭയന്ന് ആദ്യം പരാതി നൽകാൻ അതിജീവിതയുടെ കുടുംബം മടിച്ചിരുന്നു. പിന്നീടാണ് പരാതി നൽകിയത്. 24 മണിക്കൂറിനുള്ളിൽ തന്നെ അഞ്ചുപ്രതികളെയും പ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതികളിൽ മൂന്ന് പേരെ ശനിയാഴ്ച രാത്രി രേവയിൽ നിന്ന് പിടിച്ചത്. മറ്റ് രണ്ട് പേരെ ഞായറാഴ്ച വൈകുന്നേരം മുംബൈയിൽ നിന്ന് പിടികൂടിയതായി എസ്പി നവനീത് ഭാസിൻ അറിയിച്ചു. പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. 18 വയസു കഴിഞ്ഞാല്‍ കല്യാണം നടത്താനാണ് ഇരുകുടുംബവും തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രതിശ്രുതവരനോടൊപ്പം ക്ഷേത്രദർശനം നടത്തുന്നതിനിടെയാണ് പീഡനം നടന്നത്. പ്രതികൾ യുവാവുമായി വഴക്കുണ്ടാക്കുകയും ഉടൻ തന്നെ അവർ അവനെ മർദിക്കുകയും ദമ്പതികളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

വീട്ടിലെത്തിയപ്പോൾ ഇരുവരും സംഭവം പറഞ്ഞു. എന്നാൽ ഇരുകുടുംബങ്ങൾക്കും മാനക്കേടുണ്ടാക്കുമെന്ന് ഭയന്ന് പരാതി നൽകാൻ തയ്യാറായില്ല. സംഭവം എങ്ങനയോ പൊലീസറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി കൗൺസിലിങ് നടത്തിയതിന് ശേഷമാണ് പരാതി നൽകാൻ കുടുംബം തയ്യാറായതെന്നും എസ്.പി നവനീത് ഭാസിൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പെൺകുട്ടി അപകടനില തരണം ചെയ്തു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും ഐപിസി പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

Similar Posts