< Back
India

India
സിഖ് വിരുദ്ധ കലാപം: മുൻ കോൺഗ്രസ് എംപി സജ്ജൻകുമാർ കുറ്റക്കാരനെന്ന് കോടതി
|12 Feb 2025 4:06 PM IST
ഈ മാസം 18ന് കേസിൽ ശിക്ഷ വിധിക്കും.
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി. 1984 നവംബറിൽ ഡൽഹി സരസ്വതി വിഹാറിൽ ഒരു കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനെന്ന് ഡൽഹി റോസ് അവന്യൂ കോടതി കണ്ടെത്തിയത്.
ഈ മാസം 18ന് കേസിൽ ശിക്ഷ വിധിക്കും. നിലവിൽ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് സജ്ജൻ കുമാർ. ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവരാണ് 1984 നവംബർ ഒന്നിന് കൊല്ലപ്പെട്ടത്.