< Back
India

India
ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു
|28 Sept 2022 6:18 PM IST
കേസ് ഇനി പരിഗണിക്കുന്ന നവംബർ 15 വരെയാണ് ജാമ്യം. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ സൃഷ്ടിച്ചെന്ന കേസിൽ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസ് ഇനി പരിഗണിക്കുന്ന നവംബർ 15 വരെയാണ് ജാമ്യം. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്.
ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാർ വ്യാഴാഴ്ച രാത്രിയോടെ ജയിൽമോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ സ്ഥിരജാമ്യത്തിനായി അപേക്ഷ സമർപ്പിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
കേസിൽ ശ്രീകുമാറിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെത്തൽവാദിന് സുപ്രിംകോടതി നേരത്തേ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.