< Back
India
മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇസുദാൻ ഗാധ്വി ഗുജറാത്ത് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി
India

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇസുദാൻ ഗാധ്വി ഗുജറാത്ത് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി

Web Desk
|
4 Nov 2022 3:04 PM IST

ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയാണ് ഇസുദാൻ

ന്യൂഡല്‍ഹി: മുന്‍ ടി.വി അവതാരകന്‍ ഇസുദാൻ ഗാധ്വിയെ ഗുജറാത്ത് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു. ആം ആദ്മി പാര്‍ട്ടി നടത്തിയ അഭിപ്രായ സര്‍വേയില്‍ 73 ശതമാനം വോട്ടുകളാണ് ഇസുദാൻ നേടിയത്. ഗുജറാത്ത് ആം ആദ്മി അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ ആണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇസുദാൻ ആം ആദ്മിയില്‍ ചേരുന്നത്. ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയാണ് ഇസുദാൻ. ഇതേ രീതിയില്‍ ആം ആദ്മി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഭഗവന്ത് മന്നെയെ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരുന്നത്.

ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെയാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഡിസംബര്‍ എട്ടിന് മത്സര ഫലങ്ങള്‍ പ്രഖ്യാപിക്കും.

Similar Posts