< Back
India
exam fraud
India

പരീക്ഷാ തട്ടിപ്പ്; ബിഹാറിൽ 12 പേർ അറസ്റ്റിൽ

Web Desk
|
8 July 2024 8:37 AM IST

ആൾമാറാട്ടം നടത്തിയവരെയാണ് പിടികൂടിയത്

ന്യൂഡൽഹി: ബിഹാറിൽ പരീക്ഷാ തട്ടിപ്പ് നടത്തിയ 12 പേരെ അറസ്റ്റ് ചെയ്തു. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയവരെയാണ് പിടികൂടിയത്. ദർബംഗ ജില്ലയിലെ വിവിധ സെന്ററുകളിൽ പരീക്ഷ എഴുതിയവരാണ് പിടിയിലായത്.

പിടിയിലായവരിൽ 10 പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് നി​ഗമനം. ബയോമെട്രിക് പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Related Tags :
Similar Posts