< Back
India

India
പരീക്ഷാ ക്രമക്കേട്; എൻ.ടി.എ ആസ്ഥാനത്ത് എൻ.എസ്.യു പ്രതിഷേധം
|27 Jun 2024 5:31 PM IST
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി
ഡൽഹി: പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്ത് പ്രതിഷേധിച്ച് എൻ.എസ്.യു. ദേശീയ പരീക്ഷാ ഏജൻസി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് എൻ.എസ്.യു. പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഓഖലയിലെ എൻ.ടി.എ ആസ്ഥാനം പ്രവർത്തകർ പൂട്ടി.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.