< Back
India
ഗുജറാത്തിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 13 മരണം
India

ഗുജറാത്തിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 13 മരണം

Web Desk
|
1 April 2025 3:14 PM IST

സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു

​ഗാന്ധിന​ഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.

സ്ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ പുരോ​ഗമിക്കുകയാണ്. ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts