< Back
India
ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ തിയറ്ററിനു സമീപം സ്‌ഫോടനം; ആളപായമില്ല
India

ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ തിയറ്ററിനു സമീപം സ്‌ഫോടനം; ആളപായമില്ല

Web Desk
|
28 Nov 2024 1:42 PM IST

പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ന്യൂഡല്‍ഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തിയറ്ററിന് സമീപം ഇന്ന് രാവിലെ 11.48നാണ് സ്ഫോടനം നടന്നത്. ആളപായമില്ല. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.

എന്നാൽ‌ അത് ആസൂത്രിത സ്ഫോടനമല്ലെന്ന് പിന്നീട് അന്വേഷണത്തിൽ‌ കണ്ടെത്തിയിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല. അവിടെ നിന്നും വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തിയിരുന്നു.

Similar Posts