< Back
India
അയോധ്യയിൽ വീട്ടിനുള്ളിൽ സ്ഫോടനം; മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

Photo | NDTV

India

അയോധ്യയിൽ വീട്ടിനുള്ളിൽ സ്ഫോടനം; മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

Web Desk
|
10 Oct 2025 7:58 AM IST

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 7.15ന് പുരകലന്തർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഫോടനത്തിൽ തകർന്ന വീട്ടിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കൂടാനിടയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഫോടന കാരണം എൽപിജി സിലിണ്ടറോ പ്രഷർ കുക്കറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Similar Posts