< Back
India
ബിഹാറിൽ വ്യാജ മദ്യദുരന്തം; ഒമ്പത് മരണം
India

ബിഹാറിൽ വ്യാജ മദ്യദുരന്തം; ഒമ്പത് മരണം

Web Desk
|
4 Nov 2021 3:20 PM IST

ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

ബിഹാറിൽ ഗോപാൽഗഞ്ച് ജില്ലിയിലെ വ്യാജ മദ്യദുരന്തത്തിൽ ഒമ്പത് മരണം. ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമെ കാരണം വ്യക്തമാവുകയുള്ളു എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന നാലാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാൻ ജില്ലയിലും ഒക്ടോബർ എട്ടിന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാവുന്നത്. ഇതിനെതിരെ പ്രദേശ വാസികൾ രംഗത്തെത്തിയിരുന്നു. ജില്ലാ കലക്ടർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

2016 ൽ ഏപ്രിലിൽ ആണ് ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. അതിനുശേഷം നിരവധി വ്യാജമദ്യ ദുരന്തങ്ങൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈയിൽ വെസ്റ്റ് ചമ്പാരനിൽ വ്യാജമദ്യം കഴിച്ച് 16 പേരാണു മരിച്ചത്.

Related Tags :
Similar Posts