< Back
India
എ.സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
India

എ.സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

Web Desk
|
8 April 2022 5:23 PM IST

കർണാടകയിലെ വിജയനഗരജില്ലയിലാണ് സംഭവം

ബംഗളൂരു: എ.സി പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേർ മരിച്ചു.ദമ്പതികളും രണ്ട് കുട്ടികളുമാണ് മരിച്ചത്.കർണാടകയിലെ വിജയനഗരജില്ലയിലാണ് സംഭവം.

ഇന്നലെ അർധരാത്രിയിലാണ് സംഭവം. എ.സി വെന്റിലേറ്ററിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തീപിടിത്തത്തിൽ വീടുമുഴുവൻ കത്തിനശിച്ചു.

വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.



Family of four killed in AC explosion in Karnataka's Vijayanagara district

Similar Posts