< Back
India
താഴെ വീണ സാരി എടുക്കാൻ മകനെ പത്താം നിലയിൽ നിന്നും കെട്ടിയിറക്കി അമ്മ: നടുക്കുന്ന ദൃശ്യങ്ങൾ
India

താഴെ വീണ സാരി എടുക്കാൻ മകനെ പത്താം നിലയിൽ നിന്നും കെട്ടിയിറക്കി അമ്മ: നടുക്കുന്ന ദൃശ്യങ്ങൾ

ലാൽകുമാർ
|
24 Feb 2026 4:33 PM IST

വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചു

ഫരീദാബാദ്: ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന്, താഴെവീണ സാരിയെടുക്കാന്‍ മകനെ ഒമ്പതാം നിലയിലേക്ക് ബെഡ്ഷീറ്റില്‍ കെട്ടിയിറക്കിയ ഒരമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മകന്റെ ജീവിതം പണയംവച്ച് അമ്മ കാണിച്ച സാഹസത്തെ വിമർശിച്ച് ഒരുപാടുപേര് രം​ഗത്തെത്തി. ഉണക്കാനിട്ട സാരി ചെന്നുവീണ അപ്പാർട്ട്മെന്റ് താമസക്കാരില്ലാതെ പൂട്ടിക്കിടക്കുകയാണ്. ഇതാണ് ഇങ്ങനെയൊരു സാഹസത്തിലേക്ക് നയിച്ചത്.

ഫരീദാബാദിലെ സെക്ടര്‍ 82 ലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് സ്ത്രീകൾ ചേർന്ന്, മകൻ്റെ അരയിൽ സാരിയുടെ അറ്റം ബന്ധിച്ച് മറ്റേയറ്റം പിടിച്ചു നിൽക്കുന്നതിന്റെയും മകൻ താഴത്തെ നിലയിലേക്ക് ഇറങ്ങി സാരി എടുത്തശേഷം തിരികെ വലിച്ചു കയറ്റുന്നതുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തെ കെട്ടിടത്തിലുള്ള വ്യക്തിയാണ് വീഡിയോ പകർത്തിയത്.

ഒരു സാരിക്ക് വേണ്ടി സ്വന്തം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. മകന്റെ ജീവനേക്കാള്‍ വലുതാണോ സാരിയെന്നായിരുന്നു പ്രധാന ചോദ്യം. ഒപ്പം സ്ത്രീക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. വലിയൊരു അപകടത്തിന് കാരണമാകാത്തത് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്ന് ചിലർ ചൂണ്ടിക്കാട്ടി

Similar Posts