< Back
India
മന്ത്രിമാരുടെ വാഹനം സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയെന്ന് കര്‍ഷകര്‍; യു.പിയില്‍ നിന്ന് വരുന്നത് ദാരുണ ദൃശ്യങ്ങള്‍
India

മന്ത്രിമാരുടെ വാഹനം സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയെന്ന് കര്‍ഷകര്‍; യു.പിയില്‍ നിന്ന് വരുന്നത് ദാരുണ ദൃശ്യങ്ങള്‍

Web Desk
|
3 Oct 2021 7:32 PM IST

കര്‍ഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ഘാതകരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് മന്ത്രിമാരുടെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ആരോപണം. രണ്ടുപേര്‍ മരിച്ചതായും എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും കര്‍ഷകര്‍ പറഞ്ഞു. മറ്റു നിരവധിപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടേയും കേന്ദ്രമന്ത്രി അജയ് മിശ്രയുടേയും വാഹനങ്ങളാണ് സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്.

പരിക്കേറ്റു ചോരയൊലിക്കുന്ന നിരവധി കര്‍ഷകരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കര്‍ഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ഘാതകരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.


Similar Posts