< Back
India
ഹരിയാനയിൽ ബിജെപി സർക്കാരിനെതിരെ കർഷകർ; സഹായങ്ങൾ നൽകുന്നില്ലെന്ന് ആരോപണം
India

ഹരിയാനയിൽ ബിജെപി സർക്കാരിനെതിരെ കർഷകർ; സഹായങ്ങൾ നൽകുന്നില്ലെന്ന് ആരോപണം

Web Desk
|
30 Sept 2024 7:12 AM IST

ഹരിയാനയിലെ ഓരോ മണ്ഡലങ്ങളിലും കർഷക വോട്ട് നിർണായകം

ഡൽഹി: ഹരിയാനയിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി കർഷകർ. കർഷകർക്ക് അനുകൂലമായി ബിജെപി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രധാന ആരോപണം. ബിജെപി പ്രകടനപത്രികയിൽ കൂടുതലും കർഷകർക്ക് വേണ്ടിയുള്ള മോഹ വാഗ്ദാനങ്ങളാണെങ്കിലും അത് വാ​ഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങുകയാണെന്നും ആരോപണമുണ്ട്.

2019ലാണ് സർക്കാരിൽ നിന്ന് അവസാനമായി സഹായം ലഭിച്ചത്. പൈപ്പ് ലൈൻ അപേക്ഷ നൽകേണ്ട ചെക്ക് പോലും ഇതുവരെ പാസായിട്ടില്ല.ഹരിയാനയിലെ ഓരോ മണ്ഡലങ്ങളിലും കർഷകരുടെ വോട്ട് നിർണായകമാണ്. മിനിമം താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർഷക പ്രതിഷേധം രാജ്യത്തുടനീളം അലയടിക്കുമ്പോഴാണ് ഹരിയാന തെരഞ്ഞെടുപ്പിൽ കർഷകർ ബിജെപിക്കെതിരെ മുഖം തിരിക്കുന്നത്.



Similar Posts