< Back
India
Delhi Chalo protest
India

ഒരാഴ്ചത്തെ ഇടവേളക്കുശേഷം ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചുമായി കർഷക സംഘടനകൾ

Web Desk
|
14 Dec 2024 7:02 AM IST

101 കർഷകർ കാൽനടയായി ഡൽഹിയിലേക്ക് മാർച്ച്‌ നടത്തുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു

ഡല്‍ഹി: ഒരാഴ്ചത്തെ ഇടവേളക്കുശേഷം ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചുമായി കർഷക സംഘടനകൾ. ഹരിയാന പഞ്ചാബ് അതിർത്തിയായ ശംഭുവിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡൽഹി ചലോ മാർച്ച്‌ ആരംഭിക്കുക.

101 കർഷകർ കാൽനടയായി ഡൽഹിയിലേക്ക് മാർച്ച്‌ നടത്തുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു. താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ അനുവദിക്കുക, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധ മാർച്ച്‌.

Similar Posts