< Back
India
കര്‍ഷകരുടെ സമരവീര്യത്തിനു മുന്നില്‍ കീഴങ്ങി കേന്ദ്രം
India

കര്‍ഷകരുടെ സമരവീര്യത്തിനു മുന്നില്‍ കീഴങ്ങി കേന്ദ്രം

Web Desk
|
19 Nov 2021 9:44 AM IST

കര്‍ഷക സമരം ഒരു വര്‍ഷം തികയാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്

ഒടുവില്‍ കര്‍ഷകരുടെ സമരവീര്യത്തിനു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമരം ഒരു വര്‍ഷം തികയാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് രാജ്യത്തെ സ്തംfarmers protest withdrawഭിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. കര്‍ഷക പ്രവാഹത്തെ ഹരിയാന സര്‍ക്കാറും പൊലീസും ബാരിക്കേഡുകള്‍ നിരത്തി തടയാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പ്രായമായവരും റോഡുകളില്‍ ടെന്‍റുകള്‍ കെട്ടി സമരം ആരംഭിച്ചു.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇതിലൊന്നും തളര്‍ന്നുപോകാതെ മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.

തുടര്‍ച്ചയായി സമരം നടത്തിയിട്ടും കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും ഒത്തുതീര്‍പ്പിന്റെ സൂചനകളൊന്നും നല്‍കുന്നില്ല. പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെ കര്‍ഷകര്‍ പ്രക്ഷോഭം വീണ്ടും ശക്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് നിയമം പിന്‍വലിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.

Similar Posts