< Back
India
Tractor rally in Noida_Delhi
India

ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ആരംഭിച്ചു

Web Desk
|
26 Feb 2024 1:38 PM IST

ഉച്ചയ്ക്ക് 12ന് ആരംഭിച്ച ട്രാക്ടര്‍ റാലി വൈകിട്ട് നാലുവരെ തുടരും.

ഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും സംഘടിപ്പിക്കുന്ന ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹി-നോയിഡ അതിര്‍ത്തിയിൽ നിന്ന് ആരംഭിച്ചു. ഇതിനു മുന്നോടിയായി അതിര്‍ത്തി മേഖലയില്‍ ട്രാഫികും വഴിതിരിച്ചുവിടലുകളും ഉണ്ടാകാന്‍ സാധ്യതയുള്ളതായി നോയിഡ ട്രാഫിക് പൊലീസ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ട്രാക്ടര്‍ റാലി വൈകിട്ട് നാലുവരെ തുടരും.

റബുപുരയിലെ മെഹന്ദിപൂര്‍ മുതല്‍ ഫലൈദ വരെ നീളുന്ന യാത്ര യമുന എക്സ്പ്രസ് വഴിയിലൂടെ കടന്ന് പോകും. പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സെക്ഷന്‍ 144 പ്രകാരം നിരോധന ഉത്തരവുകള്‍ നടപ്പാക്കി. ഡല്‍ഹിയിലെയും നോയിഡയിലെയും പ്രധാന പ്രവേശന- എക്‌സിറ്റ് പോയിന്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അണിനിരത്തുകയും ചെയ്തിട്ടുണ്ട്.

യമുന എക്സ്പ്രസ് വേ, ലുഹാര്‍ലി ടോള്‍ പ്ലാസ, മഹാമായ ഫ്‌ളൈഓവര്‍ എന്നിവയിലൂടെ മാര്‍ച്ച് കടന്ന് പോകും. ട്രാഫിക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ നോയിഡ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

ജില്ല അതിര്‍ത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വാഹനങ്ങള്‍ക്ക് ഗോല്‍ചക്കര്‍ ചൗക്ക് സെക്ടര്‍-15 വഴി സെക്ടര്‍ 14 എ മേല്‍പ്പാലം ഉപയോഗിക്കാം. ഡി.എന്‍.ഡി അതിര്‍ത്തിയില്‍ നിന്ന് വരുന്നവര്‍ക്ക് സെക്ടര്‍ 18 ലെ ഫിലിം സിറ്റി മേല്‍പ്പാലം വഴി എലിവേറ്റഡ് റൂട്ട് ഉപയോഗിക്കാം. അതുപോലെ, കാളിന്ദി അതിര്‍ത്തിയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് സെക്ടര്‍ 37 വഴി മഹാമായ മേല്‍പ്പാലം വഴി പോകാം.

യമുന എക്സ്പ്രസ് വഴി വരുന്ന യാത്രക്കാര്‍ക്ക് ബദല്‍ റൂട്ടുകളും മെട്രോയും പ്രയോജനപ്പെടുത്താം.

ഈ റൂട്ടുകളിലൂടെയുള്ള ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. അവര്‍ക്ക് ബദല്‍ പാതകള്‍ക്കുള്ള നടപടികള്‍ പരിഗണിച്ചിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള തങ്ങളുടെ മാര്‍ച്ച് നിര്‍ത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് സിംഗ്, ടിക്രി അതിര്‍ത്തികളിലെ തടസ്സങ്ങള്‍ ഡല്‍ഹി പൊലീസ് ഇന്നലെ നീക്കിയിരുന്നു.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ചര്‍ച്ചകളില്‍ നിന്ന് കൃഷിയെ ഒഴിവാക്കുന്നതിന,് വികസിത രാജ്യങ്ങളില്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സിക്കിം ക്രാന്തികാരി മോര്‍ച്ച ഇന്ന് 'ക്വിറ്റ് ഡബ്ല്യു.ടി.ഒ ദിനം' ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

.

Similar Posts